banner

കടയ്ക്കുള്ളിൽ അഴുകിയ നിലയിൽ 14 കാരിയുടെ മൃതദേഹം ലഭിച്ചു; പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്, സംഭവം ഡല്‍ഹിയിൽ

ന്യൂഡല്‍ഹി : ഡൽഹിയിലെ നോർത്ത് ഡിസ്ട്രിക്റ്റിലെ നരേലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പ്രദേശത്തെ ഒരു കടയ്ക്കുള്ളിൽ അഴുകിയ നിലയിലാണ് 14 കാരിയുടെ മൃതദേഹം ലഭിച്ചത്.

പ്രാഥമികാന്വേഷണത്തിൽ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. നേരത്തെ നരേല സ്റ്റേഷനിൽ ഒരു പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പരാതി നൽകിയിരുന്നതായും അന്വേഷണ സംഘം പറഞ്ഞു.

إرسال تعليق

0 تعليقات