പദ്ധതിയ്ക്കായി ഫണ്ടുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ചിലവാകുന്ന പദ്ധതികൾ എന്താണെന്ന് പോലും ആർക്കും അറിയാൻ കഴിയുന്നില്ല. തടാക സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന കോടികളുടെ അഴിമതി പുറത്ത് കൊണ്ടുവരുന്നതിന് ജുഡീഷ്യൽ അന്വേക്ഷണം നടത്തണമെന്ന് ആർ.വൈ.എഫ് കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ് സജിത്തും സെക്രട്ടറി മുൻഷീർ ബഷീറും ആവശ്യപ്പെട്ടു.
അതേ സമയം, ശാസ്താംകോട്ട തടാക സംരക്ഷണത്തിന് 59.63 ലക്ഷം രൂപ ചെലവഴിച്ചതായി സംസ്ഥാന തണ്ണീർതട അതോറിറ്റി. തടാക സംരക്ഷണ സമിതി ആക്ഷൻ കൗൺസിൽ ചെയർമാർ കെ. കരുണാകരൻ പിള്ളക്ക് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് ചെലവഴിച്ച തുക അറിയിച്ചത്. വേമ്പനാട്ട് കായലിന് 140.75 ലക്ഷവും അഷ്ടമുടി കായലിന് 144.75 ലക്ഷം രൂപയും ചെലവഴിച്ചതായും മറുപടിയിലുണ്ട്.
0 تعليقات