banner

കല്യാണക്കാര്യം അറിയിച്ചില്ല; അഞ്ചാലുംമൂട്ടിൽ മധ്യവയ്സ്കയേയും കുടുംബത്തേയും വീട്ടിൽ കയറി ആക്രമിച്ച പ്രതി അറസ്റ്റിലായി

അഞ്ചാലുംമൂട് : വീട്ടിൽ കയറി മധ്യവയസ്കയേയും കുടുംബത്തേയും ദേഹോപദ്രവം ഏൽപ്പിച്ച് മാനഹാനിപ്പെടുത്തിയ ആള്‍ പോലീസ് പിടിയിലായി. അഞ്ചാലുംമൂട് പനയം ചെമ്മക്കാട് വായനശാലയ്ക്ക് സമീപം പ്രകാശ് ഭവനിൽ സന്തോഷ് (മൊട്ട, 47) ആണ് പോലീസ് പിടിയിലായത്. ഇയാളുടെ മാതാവിനോട് ആക്രമിക്കപ്പെട്ട സ്ത്രീയുടെ മകന്‍റെ വിവാഹ ആലോചന പറഞ്ഞില്ലായെന്ന് ആരോപിച്ചാണ് ഇയാള്‍ ആക്രമിച്ചത്. 

വീട്ടിൽ  അതിക്രമിച്ച് കയറി കത്തി വീശി വീട്ടുകാരേയും അയൽവാസികളായ ബന്ധുക്കളേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മധ്യവയ്സ്കയേയും ഭര്‍ത്താവിനേയും ആക്രമിക്കുകയും കടന്ന് പിടിച്ച് മാനഹാനി വരുത്തുകയും ചെയ്തു. ഇത് കണ്ട് ചോദ്യം ചെയ്ത ഇവരുടെ വൃദ്ധയായ മാതാവിനേയും ഇയാള്‍ ആക്രമിച്ചു. പരിക്കേറ്റ മാതാവ് സ്വകാര്യ ആശുപത്രിയി ചികിത്സ തേടി. ഇവരുടെ സ്ത്രീത്വത്തെ അപമാനിച്ചതായും, മാതാവിനെ ആക്രമിച്ചതായും കാട്ടി ഇവര്‍ നൽകിയ പരാതിയിൽ  രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

അഞ്ചാലുംംമൂട് ഇന്‍സ്പെക്ടര്‍ സി. ദേവരാജന്‍റെ നേതൃത്വത്തിൽ  സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ഷബ്ന എം, അനീഷ്, ലഗേഷ് എ.എസ്സ്.ഐ മാരായ ഓമനക്കുട്ടന്‍, ജീസണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു. 

إرسال تعليق

0 تعليقات