banner

പരിശീലനം ലഭിക്കാത്തവർ പാമ്പ് പിടിക്കാനിറങ്ങിയാൽ കുടുങ്ങും; കർശന നിർദ്ദേശം

കൊല്ലം : പരിശീലനം ലഭിക്കാത്തവർ പാമ്പ് പിടിക്കാനിറങ്ങിയാൽ കുടുങ്ങും. വനംവകുപ്പിന്റെ സര്‍ട്ടിഫിക്കറ്റില്ലാത്തവര്‍ പാമ്പിനെ പിടിക്കുന്നത് വന്യജീവി സംരക്ഷണനിയമപ്രകാരം കുറ്റകൃത്യമാണെന്ന് വകുപ്പ്. പരിശീലനം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ പാമ്പിനെപിടിക്കുന്നത് കര്‍ശനമായി വിലക്കിയിരിക്കുകയാണ് വനംവകുപ്പ്. 

നിബന്ധന പാലിക്കാതെ പലപ്പോഴും പാമ്പിനെവെച്ച് നാട്ടുകാരുടെ മുന്നില്‍ പ്രദര്‍ശനം നടത്തുന്നതാണ് അപകടത്തിലേക്ക് നയിക്കുന്നത്. വനംവകുപ്പ് പരിശീലത്തിൽ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍ ഈ മാനദണ്ഡം പാലിക്കുന്നുണ്ട്. 2020-ല്‍ 1600 പേരെ പരിശീലിപ്പിച്ചതില്‍ 928 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി. അഞ്ചുവര്‍ഷമാണ് ലൈസന്‍സ് കാലാവധിയെങ്കിലും ഇതിനിടയില്‍ മാനദണ്ഡം പാലിക്കാതെ പാമ്പിനെ പിടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും. 

വനംവകുപ്പ് നല്‍കിയ പരിശീലനത്തില്‍ വാവ സുരേഷ് പങ്കെടുക്കുകയോ സര്‍ട്ടിഫിക്കറ്റ് നേടുകയോ ചെയ്തിട്ടില്ല. ഇവർ അടിയന്തരമായി പരിശീലനപദ്ധതിയില്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നേടണമെന്ന് വനംവകുപ്പ് കര്‍ശനമായി നിര്‍ദേശിക്കും.

അതേ സമയം, മൂർഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. ഡോക്ടർമാരോടും ആരോഗ്യ പ്രവർത്തകരോടും സംസാരിച്ചതായാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. 

إرسال تعليق

0 تعليقات