banner

ഏപ്രിൽ മുതൽ മാസം തോറും എല്ലാവർക്കും 300 യൂണിറ്റ് സൗജന്യ വൈദ്യുതി; പ്രഖ്യാപനം പഞ്ചാബിൽ; ഭരണകക്ഷിക്ക് പോലും വരിക്കാർ ഒരു ലക്ഷത്തിന് താഴെ, എ.എ.പിക്ക് ആറ് ലക്ഷത്തിന് മുകളിൽ; അരവിന്ദ് കെജ്‌രിവാൾ ചൂലുമെടുത്ത് കേരളം പിടിക്കാൻ ഒരുങ്ങുന്നുവോ?


തിരു. അനന്തപുരം : ഏപ്രിൽ മുതൽ മാസം തോറും എല്ലാവർക്കും 300 യൂണിറ്റ് സൗജന്യ വൈദ്യുതി, പ്രഖ്യാപനം പഞ്ചാബിലാണ്. ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് പഞ്ചാബിലെ കോൺഗ്രസ്സ് ഭരണത്തിന് വിരാമമിട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നേതൃത്വം നൽകുന്ന ആം ആദ്മി പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി അവിടെ വിജയിച്ചു കയറിയത്. പിന്നാലെയാണ് ആം ആദ്മി പാർട്ടിയുടെ സൗജന്യ വൈദ്യുതി പ്രഖ്യാപനം.

ആം ആദ്മി പാർട്ടിയുടെ ആരംഭം മുതലെ കേരളത്തിൽ കാര്യമായ വേര് പാർട്ടിക്കുണ്ട്. എന്നിരുന്നാലും ഇതുവരെ ഒരു സ്വതന്ത്ര മത്സരത്തിലും ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥികൾ വിജയം കരസ്ഥമാക്കിയിട്ടില്ലെന്ന് മാത്രമല്ല കാര്യമായ അടയാളവും പ്രാതിനിത്യവും അവർക്ക് ഉണ്ടാക്കിയെടുക്കാനും കഴിഞ്ഞിട്ടില്ല. കാര്യങ്ങൾ ഇങ്ങനെയെന്നിരിക്കെയാണ് ഇപ്പോൾ പാർട്ടിയുടെ സോഷ്യൽ മീഡിയ സെല്ലുകളിൽ നിന്ന് ആം ആദ്മി പാർട്ടിയുടെ ഭരണ നേട്ടങ്ങൾ വ്യാപകമായി അണികളിലൂടെ പ്രചരിപ്പിക്കുന്നത്. ഇപ്പോൾ കൂടുതലും ഡൽഹിയിലെ ഭരണ നേട്ടങ്ങളാണ് പ്രചരിപ്പിക്കുന്നത് എങ്കിലും വൈകാതെ പഞ്ചാബിലേതും പ്രചാരണത്തിന് ആക്കം കൂട്ടും.

ഭരണ നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതോടൊപ്പം പ്രചാരകർ വായനക്കാരനെ പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് പിന്നിൽ അരവിന്ദ് കെജ്‌രിവാൾ ചൂലുമെടുത്ത് കേരളം പിടിക്കാൻ ഒരുങ്ങുന്നതിൻ്റെ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നു. ഭരണ നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിനൊപ്പം ഭരണ കോട്ടങ്ങൾ മറച്ചുവയ്ക്കുന്നുമുണ്ടെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. ഒരു വലിയ ഡിജിറ്റൽ ചിന്തകളാണ് ഇവരുടെ പോസ്റ്റുകൾ സൃഷ്ടിക്കുന്നതെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്കിൽ ആറ് ലക്ഷത്തിലധികം വരിക്കാരാണ് പാർട്ടിയുടെ ഔദ്യോഗിക പേജിനുള്ളത്. കേരളത്തിലെ ഏറ്റവും വലിയ വിജയം നേടി അധികാരത്തിൽ കയറിയ എൽ.ഡി.എഫി ന് പോലും ഒരു ലക്ഷത്തിന് താഴെ മാത്രം വരിക്കാരാണ് തങ്ങളുടെ ഔദ്യോഗിക പേജിനുള്ളത്. ഇതെല്ലാം വിരൾ ചൂണ്ടുന്നത് 'ചൂല് ' പിടിക്കാൻ സാധ്യതയുള്ള ഭാവി അണികൾ കൂടുതലും യുവാക്കൾ ആണെന്നാണ്. ഇതിൻ്റെ തുടക്കം പഞ്ചാബിലെ ഭരണമാറ്റത്തോടെ കേരളത്തിലും കണ്ടു തുടങ്ങി. ബി.ജെ.പി ബന്ധം ആരോപിക്കപ്പെടുന്ന ഒരു പാർട്ടി കൂടിയാണ് ഇപ്പോൾ ആം ആദ്മി പാർട്ടി.

إرسال تعليق

0 تعليقات