banner

ഭാര്യയുമായി പിണങ്ങിയതോടെ മദ്യപാനം കൂടി; ഇനി മദ്യപാനം വേണ്ട, രണ്ടു പെൺമക്കളെ നോക്കി മാന്യമായി ജീവിച്ചോളാം; നടി രശ്മിയുടെ പോസ്റ്റിൽ മോശം കമൻ്റിട്ട ഓട്ടോ ഡ്രൈവർ മാപ്പ് പറയുന്നു.....



മലയാളിക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് രശ്മി അനിൽ. നടി കഴിഞ്ഞ ദിവസം  ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഭരണി ആഘോഷത്തിനിടെ നടന്ന കുത്തിയോട്ടത്തെ കുറിച്ച് രശ്മി ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഈ വിഡിയോയ്ക്ക് താഴെ ഒരാൾ മോശം കമന്റുമായെത്തി. ഇപ്പോഴിതാ, ഇയാള്‍ പരസ്യമായി മാപ്പ് പറയുന്നതിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് രശ്മി.

മദ്യപിച്ചതിനെത്തുടർന്നു ചെയ്തു പോയ തെറ്റാണെന്നും ഇനി ആവർത്തിക്കില്ലെന്നും ശ്യാം രശ്മിയോടും സുഹൃത്തുക്കളോടും ആവർത്തിച്ചു പറഞ്ഞു. ഇനി ശ്യാം മദ്യം കഴിക്കില്ലെന്നും മാനസികമായി തകർന്നിരിക്കുന്ന അവസ്ഥയിലായിരുന്നു അത് ചെയ്തതെന്നും രശ്മിയും പറയുന്നു. 

തനിക്ക് രണ്ട് പെൺമക്കളുണ്ടെന്നും മാപ്പ് നൽകണമെന്നും അയാൾ ലൈവിലെത്തി പറയുന്നു. അമ്മയും മക്കളുമായി സ്റ്റേഷനിലെത്തിയാണ് ഓട്ടോ ഡ്രൈവറായ ശ്യാം മാപ്പപേക്ഷിച്ചത്.

ഭാര്യ കൂടെ ഇല്ല. പിണക്കത്തിലാണ്. മാറി നിൽക്കുന്നതിന്റെ മനപ്രയാസവുമുണ്ട്. അങ്ങനെയാണ് തനിക്ക് മദ്യപാനം കൂടിയതെന്നും അതിന്റെ ലഹരിയിൽ അറിയാതെ ചെയ്തുപോയതാണെന്നും ശ്യാം പറഞ്ഞു.

إرسال تعليق

0 تعليقات