banner

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടിത്തം; ഈ വർഷം ഇത് രണ്ടാം തവണ

കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തം.  കൂട്ടിയിട്ടിരുന്ന മാലിന്യത്തിനാണ് തീപിടുത്തമുണ്ടായത്. തൃക്കാക്കര, ഏലൂർ, തൃപ്പൂണിത്തുറ, ഗാന്ധി നഗർ, ആലുവ എന്നീ യൂണിറ്റുകളിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. 
ഇത് രണ്ടാം തവണയാണ് ഈ വർഷം ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തമുണ്ടാകുന്നത്.  

നേരത്തെ ജനുവരി 18 നായിരുന്നു തീപിടുത്തമുണ്ടായത്. കളമശ്ശേരി നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രത്തിൽ ഉച്ച കഴിഞ്ഞ് രണ്ടരയോടെയായിരുന്നു തീപിടിച്ചത്. തീ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിലേക്കും പടർന്നതോടെ ആളിക്കത്തുകയായിരുന്നു. 

ഉടൻ തന്നെ നഗരസഭ അധികൃതർ അഗ്നിശമന സേനയെ വിവരം അറിയിക്കുകയും അഗ്നിശമന സേനയുടെ ആറ് യൂണിറ്റുകൾ രണ്ട് മണിക്കൂർ പണപ്പെട്ട് തീ നിയന്ത്രണ വിധേയമാക്കുകിയേയും ചെയ്തിരുന്നു. അന്ന് ഉച്ചയ്ക്ക് ശേഷം മാലിന്യസംഭരണ കേന്ദ്രത്തിൽ ജീവനക്കാർ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കിയിരുന്നു.

إرسال تعليق

0 تعليقات