banner

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി; ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍


വയനാട് : തിരുനെല്ലി സ്‌റ്റേഷന്‍ പരിധിയിലെ 17 കാരിയായ ആദിവാസി പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ സ്വകാര്യ ബസ് ഡ്രൈവറേയും, കണ്ടക്ടറേയും അറസ്റ്റു ചെയ്തു. തിരുനെല്ലി അരണപ്പാറ പാലമറ്റം ഐസക് ടി.മാത്യു (25), ഒണ്ടയങ്ങാടി ഷംസീന വീട്ടില്‍ ഒ. ഷംസാദ് (31) എന്നിവരാണ് പൊലീസ് പിടിയിലായത്.

17 കാരിയായ ആദിവാസി പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി ലഭിച്ചത് ഇതിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാക്കളെ മാനന്തവാടി എസ്.എം.എസ് ഡി.വൈ.എസ്.പി പി.ശശികുമാര്‍ അറസ്റ്റ് ചെയ്തത്.

إرسال تعليق

0 تعليقات