banner

അച്ഛനും മകളും ചേർന്ന് രണ്ടാം ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു; ആക്രമണം കോടതി ഉത്തരവുമായി വീട്ടിൽ കയറി താമസിക്കുന്നതിനിടെ; ഒടുവിൽ പ്രതികൾ പിടിയിലായത് സ്വകാര്യ റിസോർട്ടിൽ നിന്ന്!!!

എടക്കരയിൽ അച്ഛനും മകളും ചേർന്ന് രണ്ടാം ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. കാരപ്പുറം 56 കാരനായ വടക്കന്‍ അയ്യൂബ്, മകള്‍ ഫസ്‌നി മോള്‍ എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്.

രണ്ടാം ഭാര്യയെ ഇരുവരും ചേർന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത എടക്കര പൊലീസ് ഭര്‍ത്താവിനെയും മകളെയും വയനാടുള്ള സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന്  പൊലീസ് അറസ്റ്റ് ചെയ്തത്. മാരകമായി പരിക്കേറ്റ  സാജിത ചികിത്സയിലാണ്.

നിലമ്പൂര്‍ ഒന്നാം ക്ലാസ് കോടതിയുടെ ഉത്തരവുമായി ഭര്‍ത്താവിന്റെ വീട്ടില്‍ കയറി താമസിച്ച സാജിതയെ ഇരുവരും ആക്രമിക്കുകയായിരുന്നു. ഫെബ്രുവരി 26നായിരുന്നു സംഭവം. ആക്രമിച്ച ശേഷം ഇരുവരും ഒളിവില്‍ പോയി. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജറാക്കി. രണ്ടു ദിവസത്തെ തെളിവെടുപ്പിനായി പൊലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങി.

إرسال تعليق

0 تعليقات