രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു ശേഷം വീണ്ടും ദൈനംദിന ഇന്ധനവിലക്കയറ്റം രണ്ടാംദിവസത്തിലേക്ക് കടന്നു. ഇന്ന് പെട്രോളിന് 90 പൈസയാണ് കൂടിയിരിക്കുന്നത്. ഡീസൽ വില 95.38 രൂപയും കൂടി. വീട്ടാവശ്യത്തിനുള്ള പാചകവാതക വില കഴിഞ്ഞദിവസം ഒറ്റയടിക്ക് 50 രൂപ കൂട്ടിയിരുന്നു.
കേരളത്തിൽ തിരുവനന്തപുരത്ത് പെട്രോളിന് ഇന്ന് 108.35 രൂപയാണ് വില. ഡീസലിന് 95.38 രൂപയാണ് വില. അതേസമയം, വൻതോതിൽ ഇടിഞ്ഞിരുന്ന ക്രൂഡ് ഓയിൽ വില ഇപ്പോൾ അൽപം കൂടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ്കാരണം എണ്ണവില വർധന താൽക്കാലികമായി നിർത്തിവെച്ച സന്ദർഭത്തിലായിരുന്നു ക്രൂഡ് ഓയിലിന്റെ ഈ വിലക്കയറ്റം.
ഇന്ധനവിലകളിൽ ഈ ന്യായം ചൂണ്ടിക്കാട്ടി വില കാര്യമായി കൂട്ടാനാണ് സാധ്യത. അതുകൊണ്ടുതന്നെ വരുംദിവസങ്ങളിൽ തുടർച്ചയായ വിലക്കയറ്റം പ്രതീക്ഷിക്കാം. ഇന്നലെ രാവിലെ പെട്രോളിന് 88 പൈസയും ഡിസലിന് 85 പൈസയും കൂട്ടിയിരുന്നു. ചെന്നൈയിൽ 101.40 രൂപയാണ് പെട്രോളിന് ഇപ്പോൾ വില. ഡൽഹിയിൽ 95.41 രൂപ. കൊൽക്കത്തയിൽ 104.67 രൂപയാണ് പെട്രോളിന് വില. മുംബൈയിൽ 109.98 രൂപയാണ് വില.
0 تعليقات