banner

പരോളിനിറങ്ങിയ പ്രതിയെ പിടിക്കാൻ ഇറങ്ങിയ ഇന്ദ്രജിത്ത്; പിടി നൽകാതെ സുരാജ്; ജോസഫിന് ശേഷം എം പദ്മകുമാർ ഒരുക്കുന്ന പത്താം വളവിൻ്റെ ട്രെയിലർ പുറത്ത്


പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ ജോസഫിന് ശേഷം എം പദ്മകുമാർ ഒരുക്കുന്ന പത്താം വളവ് എത്തുന്നു. ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തില കേന്ദ്രകഥാപാത്രങ്ങൾ. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന നിരവധി മൂഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ചാണ് ട്രെയ്ലർ ഒരുക്കിയിരിക്കുന്നത്. 

ഇന്ദ്രജിത്ത്, സുരജ് വെഞ്ഞാറമൂട് എന്നിവരുടെ പ്രകടനം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം അജ്മൽ അമീർ പത്താം വളവിലൂടെ മലയാളത്തിൽ എത്തുന്നുണ്ട്.

വർഷങ്ങൾക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിഥി രവിയും സ്വാസികയുമാണ് നായികമാർ. അനീഷ് ജി. മേനോൻ, സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു, നന്ദൻ ഉണ്ണി, ജയകൃഷ്ണൻ, ഷാജു ശ്രീധർ, നിസ്താർ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. നടി മുക്തയുടെ മകൾ കണ്മണി ആദ്യമായി പത്താം വളവിലൂടെ അഭിനയരംഗത്ത് എത്തുന്നുണ്ട്. ഒരു ഫാമിലി ഇമോഷണൽ ത്രില്ലറായ പത്താം വളവ്.

യുജിഎം പ്രൊഡക്ഷൻസിന്റെ ബാനറിൽഡോക്ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നു നിർമിക്കുന്നത്. ചിത്രത്തിലൂടെ ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്. റുസ്തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ നിതിൻ കേനിയുടെയും നവീൻ ചന്ദ്രയുടെയും പങ്കാളിത്തത്തിൽ ഉള്ള കമ്പനിയാണ് എംഎംസ്.

അഭിലാഷ് പിള്ളയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. ജോസഫിനു ശേഷം രഞ്ജിൻ രാജ് ഒരിക്കൽ കൂടി പദ്മകുമാർ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു.എഡിറ്റർ - ഷമീർ മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈൻ നോബിൾ ജേക്കബ് - കോസ്റ്റ്യൂം ഡിസൈനർ - ഐഷ ഷഫീർ, ആർട്ട് രാജീവ് കോവിലകം, മേക്കപ്പ് ജിതേഷ് പൊയ്യ, പി.ആർ.ഓ- ആതിര ദിൽജിത്ത്, വാഴൂർ ജോസ്.

إرسال تعليق

0 تعليقات