banner

പതിനെട്ടാം മിനിറ്റിൽ ഗോൾ വലയുടെ വലത് മൂലയിലേക്ക് ലൂണയുടെ സ്പെഷ്യൽ ടച്ച്; അമ്പതാം മിനിറ്റിൽ ജംഷഡ്പൂരിൻ്റെ പ്രണോയ് ഞെട്ടിച്ചു; അവസാനം സമനിലയിലേക്ക്; ആറ് വർഷങ്ങൾക്കിപ്പുറം കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ

വാസ്കോ : മഡ്ഗാവിലെ വാസ്കോ തിലക് മൈതാൻ സ്റ്റേഡിയത്തിൽ മഞ്ഞപ്പടയുടെ പോരാട്ടം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. പതിനെട്ടാം മിനിറ്റിൽ ഗോൾ വലയുടെ വലത് മൂലയിലേക്കുള്ള ലൂണയുടെ സ്പെഷ്യൽ ടച്ച്  ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചുവെന്ന് കരുതിയെങ്കിലും. അമ്പതാം മിനിറ്റിൽ ജംഷഡ്പൂരിൻ്റെ പ്രണോയ് കേരളത്തിൻ്റെ ഗോൾ വല ചലിപ്പിച്ചതോടെ രക്ഷിയ്ക്കെത്തിയ കഴിഞ്ഞ പാദത്തിലെ സഹലിൻ്റെ ഗോൾ ആറ് വർഷങ്ങൾക്കിപ്പുറം കേരള ബ്ലാസ്റ്റേഴ്സിസിനെ ഫൈനലിൽ എത്തിക്കുകയായിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി മഞ്ഞപ്പടയ്ക്ക് 2-1ന്റെ വിജയം.

സ്റ്റാർറ്റിങ് വിസിൽ മുതൽ നിരന്തരം ആക്രമണങ്ങൾ നയിച്ച ബ്ലാസ്റ്റേഴ്സിനായി 18-ാം മിനിറ്റിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഗോൾ നേടി. ഇടതു വിങ്ങിൽ നിന്ന് ആൽവാരോ വാസ്കസ് ഫ്ളിക് ചെയ്ത് നൽകിയ പന്ത് ലൂണ സ്വതസിദ്ധമായ ശൈലിയിൽ പോസ്റ്റിന്റെ വലതു മൂലയിലേക്ക് പ്ലേസ് ചെയ്തു. ജംഷേദ്പുരിന്റെ രണ്ട് പ്രതിരോധ താരങ്ങളെ മറികടന്നെത്തിയ ആ ഷോട്ടിന് മുന്നിൽ ഗോൾകീപ്പർ ടിപി രഹ്നേഷിനും ഒന്നും ചെയ്യാനായില്ല.

എന്നാൽ ജംഷേദ്പുർ രണ്ടാം പകുതിയിൽ ലക്ഷ്യം കണ്ടു. 50-ാം മിനിറ്റിൽ ഡാനിയൽ ചീമയുടെ അസിസ്റ്റിൽ പ്രണോയ് ഹാൽദർ ലക്ഷ്യം കാണുകയായിരുന്നു. പ്രണോയ് ഹാൽദറിന്റെ കൈയിൽ തട്ടിയ പന്ത് ഹാൻഡ് ബോൾ വിളിക്കാതെ റഫറി ഗോൾ അനുവദിക്കുകയായിരുന്നു.

ആദ്യ പാദത്തിൽ വിജയഗോൾ നേടിയ മലയാളി താരം സഹൽ അബ്ദുൽ സമദ് ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. പരിശീലനത്തിനിടെ മലയാളി താരത്തിന് പരിക്കേൽക്കുകയായിരുന്നു. സഹലിനൊപ്പം സഞ്ജീവ് സ്റ്റാലിനും പുറത്തായപ്പോൾ സന്ദീപും നിശുകുമാറും ടീമിലെത്തി.

ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഫൈനലാണിത്. 2014, 2016 വർഷങ്ങളിലാണ് ടീം ഇതിനുമുമ്പ് കലാശക്കളിക്ക് യോഗ്യത നേടിയത്.

إرسال تعليق

0 تعليقات