banner

ഫൈനൽ വിസിലിന് മണിക്കൂറുകൾ മാത്രം ബാക്കി; കളിക്കളത്തിലെ കൊമ്പൻമാർക്ക് ആശംസയറിയിച്ച് മെഗാസ്റ്റാർ മമ്മൂട്ടി

കളിക്കളത്തിലെ കൊമ്പൻമാർക്ക് ആശംസയറിയിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. 
ലോകമെമ്പാടുമുള്ള മലയാളികളെ പോലെ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഞാനും ഉണ്ട് എന്ന ആശംസയുമായി മലയാളികളുടെ പ്രിയതാരം മമ്മൂട്ടി. 

ഐഎസ്എല്ലിൽ ഹൈദരാബാദ് എഫ്‌സിക്ക്‌ എതിരെ പോരാട്ടത്തിന് ഇറങ്ങുന്ന കേരളത്തിലെ 11 ചുണക്കുട്ടികൾക്ക് ആണ് മമ്മൂട്ടി വിജയാശംസകൾ നേർന്നത്. ഈ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ എന്നും അദ്ദേഹം ട്വീറ് ചെയ്തു.

മമ്മൂട്ടിയുടെ  പോസ്റ്റ് ഇങ്ങനെ:

കാൽപ്പന്തിൻ്റെ ഇന്ത്യൻ നാട്ടങ്കത്തിൽ കേരള ദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ...പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു.. Kerala Blasters ടീമിന് വിജയാശംസകൾ...

إرسال تعليق

0 تعليقات