banner

ഗുണ്ടാസംഘത്തോടൊപ്പം യൂണിഫോമിലിരുന്ന് മദ്യപിച്ച പോലീസുകാരന് സസ്പെൻഷൻ; ജിഹാന് മദ്യം വിളമ്പിയത് അയിരൂപ്പാറ കുട്ടന്റെ നേതൃത്വത്തിൽ; വകുപ്പ് തല അന്വേഷണം തുടരുന്നു; കൂടുതൽ നടപടിക്ക് സാധ്യത!!!

തിരുവനന്തപുരം : ഗുണ്ടാസംഘത്തോടൊപ്പം ഔദ്യോഗിക യൂണിഫോം ധരിച്ച് മദ്യപിച്ച പോലീസുകാരന് സസ്പെൻഷൻ. പോത്തൻകോട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ജിഹാനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു കൊണ്ട് ഉത്തരവായത്.

കുപ്രസിദ്ധ ഗുണ്ട മെന്റൽ ദീപുവെന്ന ദീപു കഴിഞ്ഞമാസം കൊല്ലപ്പെട്ടിരുന്നു. ദീപുവിനെ കൊലപ്പെടുത്തിയതുൾപ്പെടെ നിരവധി കേസിലെ പ്രതിയായ അയിരൂപ്പാറ കുട്ടന്റെ നേതൃത്വത്തിലായിരുന്നു പോലീസ് ഉദ്യോഗസ്ഥന് മദ്യസത്കാരം നടത്തിയത്. മെന്റൽ ദീപു കൊല്ലപ്പെടുന്നതിന് മൂന്നു ദിവസം മുമ്പായിരുന്നു സംഭവം.

യൂണിഫോമിൽ ഗുണ്ടകളുമായി മദ്യസത്കാരത്തിൽ പങ്കെടുക്കുന്ന ജിഹാന്റെ ഫോട്ടോ റേഞ്ച് ഐ.ജി. നിശാന്തിനിക്ക് ചിലർ കൈമാറിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ നടത്തിയ വകുപ്പുതല അന്വേഷണത്തെ തുടർന്നായിരുന്നു നടപടി.

ജിഹാൻ ഔദ്യോഗികപദവി ദുരുപയോഗംചെയ്ത് മറ്റ് അനധികൃത ഇടപാടുകൾ നടത്തിയിരുന്നതായും സൂചനയുണ്ട്. 

ഇയാൾക്കെതിരെ ലോക്ക് ഡൗൺ സമയത്ത് അനധികൃത വിദേശ മദ്യം തമിഴ് നാട്ടിൽ നിന്നു കടത്തിയതിന് ഒത്താശ ചെയ്തതിന്റെ പേരിലും അന്വേഷണം നടക്കുന്നുണ്ട്‌. പോത്തൻകോട് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ മണൽ - ഗുണ്ടാ സംഘങ്ങളുമായി നടത്തുന്ന ഇടപാടുകൾ സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

إرسال تعليق

0 تعليقات