banner

കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ഉദ്ധവ് താക്കറെയുടെ ബന്ധുവിന്റെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചു

മഹാരാഷ്ട്ര : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ബന്ധുവിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. താക്കറെയുടെ ബന്ധു ശ്രീധര്‍ മാധവ് പഠാന്‍കറുടെ 6.45 കോടി രൂപയുടെ സ്വത്തുവകകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചത്.

ഉദ്ധവ് താക്കറെയുടെ ഭാര്യയുടെ സഹോദരനാണ് ശ്രീധര്‍ മാധവ്. അതേസമയം, അഞ്ച് വര്‍ഷം മുന്‍പ് ഇഡി എന്തായിരുന്നെന്ന് പോലും ആര്‍ക്കും അറിയില്ലായിരുന്നെന്നും ഇതെല്ലാം രാഷ്ട്രീയ ലക്ഷ്യമാണെന്നും എന്‍പിസി നേതാവ് ശരദ് പവാര്‍ ആരോപിച്ചു.

إرسال تعليق

0 تعليقات