അഗളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് സഞ്ജു.
ഇന്ന് വൈകിട്ടാണ് സംഭവം മാതാപിതാക്കളോടും ബന്ധുക്കളോടും ഒപ്പം കാട്ടിൽ തേൻ ശേഖരിക്കാൻ പോയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. തേൻ ശേഖരിച്ച് മടങ്ങും വഴി കാട്ടാന കൂട്ടത്തിന് മുന്നിൽ അകപ്പെടുകയായിരുന്നു.
തുടർന്ന് ബന്ധുക്കൾ ചിതറിയോടിയെങ്കിലും സഞ്ജുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. മൃതദേഹം അഗളി ആശുപത്രിയിൽ.
0 تعليقات