പുലർച്ചെ പത്രമെടുക്കാൻ മുറ്റത്തിറങ്ങിയപ്പോഴാണ് സംഭവം. 56 കാരിയെ പ്രതി പിന്നിൽ നിന്നും കടന്നു പിടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ എബ്രഹാം ഒളിവിൽ പോവുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയിൽ കഴക്കൂട്ടം പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് പ്രതി പിടിയിലായത്.
കഴക്കൂട്ടം എസ്ഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. 2015 ൽ മറ്റൊരു പീഡനക്കേസിൽ ഇയാൾക്ക് രണ്ട് കൊല്ലം ജയിൽ ശിക്ഷ ലഭിച്ചിരുന്നു. സ്ത്രീകളെ നിരന്തരം ശല്യം ചെയ്തിരുന്ന പ്രതിക്കെതിരെ നാട്ടുകാർ മാസ്സ് പെറ്റീഷൻ നൽകിയിരുന്നു.
0 تعليقات