banner

അമ്മയെയും ഒന്നര വയസുകാരിയായ മകളെയും തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത

പത്തനംതിട്ട റാന്നിയില്‍ അമ്മയെയും കുഞ്ഞിനെയും തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മീന്‍മുട്ടുപാറ സ്വദേശിനി റിന്‍സി കെ ആര്‍ (22), മകള്‍ അല്‍ഹാന അന്ന (ഒന്നര വയസ്സ്) എന്നിവരാണ് മരിച്ചത്. അയ്ത്തലയിലാണ് സംഭവം നടന്നത്.

ഒറ്റക്ക് താമസിച്ചു വന്ന യുവതിയും കുഞ്ഞുമാണ് മരിച്ചത്. സംഭവത്തിൽ  ദുരൂഹ സാഹചര്യം നിലനിക്കുന്നതായി സൂചനയുണ്ട്. 

തിങ്കളാഴ്ച വൈകീട്ട് 6.15നാണ് നാടിനെ നടുക്കിയ സംഭവം പുറം ലോകമറിയുന്നത്. കുടുംബ വീടിനു സമീപം ഒറ്റക്ക് താമസിക്കുന്ന യുവതിയും കുഞ്ഞും തിങ്കളാഴ്ച പകല്‍ വീടിന് വെളിയിലേക്ക് കാണാതെ വന്നതോടെ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് തീപ്പൊള്ളലേറ്റ നിലയില്‍ രണ്ടുപേരേയും കണ്ടത്.

യുവതിയുടെ ഭര്‍ത്താവ് സജു ചെറിയാന്‍ വിദേശത്താണ്. റാന്നി പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്കു മാറ്റി. ചൊവ്വാഴ്ച കൂടുതല്‍ തെളിവെടുപ്പുകള്‍ക്ക് ശേഷമേ ദുരൂഹത അകറ്റാനാകൂവെന്ന് പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ....

إرسال تعليق

0 تعليقات