ആറ് തവണ സന്തോഷ് ട്രോഫി കരസ്ഥമാക്കിയ കേരളം ഏഴാം തവണയും കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തെ ഫുട്ബോൾ ആരാധകർ.
മലപ്പുറം കോട്ടപ്പടി മൈതാനത്ത് ഇന്ന് രാവിലെ 9.30 ന് ആദ്യ മത്സരത്തിന് വിസിൽ മുഴങ്ങും. ആദ്യമത്സരത്തിൽ പഞ്ചാബിനെ ശക്തരായ വെസ്റ്റ് ബംഗാളാണ് എതിരിടുന്നത്. രാത്രി 8 മണിക്കാണ് കേരളം- രാജസ്ഥാൻ പോരാട്ടം. ജിജോ ജോസഫ് നയിക്കുന്ന യുവ നിരയുമായാണ് ഇത്തവണ കേരളം കളിക്കളത്തിലിറങ്ങുന്നത്.
മുന്നേറ്റ നിരയുടെ കരുത്തിലാണ് കേരളത്തിന്റെ പ്രതീക്ഷ.
ദക്ഷിണ മേഖല യോഗ്യത പോരാട്ടത്തിൽ മൂന്ന് കളികളിൽ നിന്ന് 17 ഗോളടിച്ചാണ് കേരളത്തിന്റെ മിന്നുംവരവ്. പത്ത് ടീമുകൾ ഉൾപ്പെടുന്ന രണ്ട് ഗ്രൂപ്പുകളായാണ് മത്സരം. പഞ്ചാബ്, ബംഗാൾ എന്നീ ടീമുകൾ ഉൾപ്പെടുന്ന കരുത്തരുടെ ഗ്രൂപ്പിലാണ് കേരളവും.
0 تعليقات