banner

ഭക്ഷണം കഴിക്കുന്ന സമയം ശരിയല്ലേൽ ഹൃദയം പണിമുടക്കുമെന്ന് പഠനം

ഒരാള്‍ ഭക്ഷണം കഴിക്കുന്ന സമയവും അയാളുടെ ഹൃദയത്തിന്റെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് ഗവേഷകര്‍. ചില ഭക്ഷണങ്ങള്‍ ദിവസത്തിന്റെ ഏത് സമയത്ത് കഴിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പ്രമേഹം ഉള്ള ഒരു വ്യക്തിയില്‍ ഹൃദ്രോഗത്തിന്റെയും സ്ട്രോക്കിന്റെയും റിസ്‌ക്ക് വളരെ കൂടുതലാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. 

ഇവയെ മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം ഭക്ഷണരീതിയില്‍ മാറ്റം വരുത്തുക എന്നതാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ഇതിനോടൊപ്പം എപ്പോള്‍ കഴിക്കുന്നു എന്നതും വളരെ പ്രധാനപ്പെട്ടതാണെന്ന് അവര്‍ പറഞ്ഞു. രക്തത്തില്‍ നിന്ന് ശരീരത്തിലെ കോശങ്ങളിലേക്ക് പഞ്ചസാര കലരുന്ന പ്രക്രിയയെ ദീര്‍ഘകാലത്തേക്ക് ബാധിക്കുന്ന ഒന്നാണ് പ്രമേഹം. 

രക്തത്തിലെ പഞ്ചസാര കോശങ്ങളുമായി കലരുന്നത് ഇന്‍സുലിന്‍ ആണ് നിയന്ത്രിക്കുന്നതാണ്. എന്നാല്‍ ഒരാളുടെ ശരീരം ഇന്‍സുലിനോട് പ്രതികരിക്കാതിരിക്കുകയോ വേണ്ടത്ര ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതിരിക്കുകയോ ചെയ്താല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരും. പ്രമേഹരോഗികള്‍ വൈകുന്നേരങ്ങളില്‍ കൂടുതല്‍ ഊര്‍ജ്ജവും മാക്രോ ന്യൂട്രിയന്റുകളും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വെല്ലുവിളിയാകുമെന്ന് മുമ്പ് കണ്ടെത്തിയിട്ടുണ്ട്. 

രാവിലെ സ്റ്റാര്‍ച്ച് അടങ്ങിയ ഉരുളക്കിഴങ്ങ് പോലെയുള്ളവയും ഉച്ചയ്ക്ക് മുഴുവന്‍ ധാന്യങ്ങളും അത്താഴത്തിന് ബ്രൊക്കോളി പോലുള്ള പച്ചകറികളും പാലും കഴിക്കുന്നത് ഹൃദ്രോഗം മൂലമുണ്ടാകുന്ന മരണം ഒഴിവാക്കുമെന്നാണ് കണ്ടെത്തല്‍.

إرسال تعليق

0 تعليقات