banner

കൊല്ലത്ത് ഗാനമേളയ്ക്ക് പോയ യുവാവിനെ തലയ്ക്കടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ

കൊല്ലത്ത് ഗാനമേളയ്ക്ക് പോയ യുവാവിനെ തലയ്ക്കടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. പാരിപ്പള്ളി എഴിപ്പുറം വിജയന്‍ നഗര്‍ എസ്‌.എം ഭവനിൽ മനോജ്‌ (46,
തമ്പാന്‍), വിജയന്‍ നഗർ കൃഷ്ണകൃപയില്‍ സനല്‍കുമാര്‍ (38) എന്നിവരാണ്‌ പോലീസ്‌ പിടിയിലായത്‌. 

കഴിഞ്ഞ 7ന്‌ അര്‍ദ്ധരാത്രി ഗുരുനാഗപ്പന്‍
കാവിലെ ഗാനമേള കേള്‍ക്കാന്‍ ആട്ടോയില്‍ പോയ സംഘത്തിലെ എഴിപ്പുറം ലക്ഷം വീട്‌ കോളനിയിലെ അജി എന്ന യുവാവാണ്‌ ആക്രമിക്കപ്പെട്ടത്‌. കാവിലെ ഉരുള്‍ നേര്‍ച്ചയ്ക്ക്‌ സ്വീകരണം ഒരുക്കിയിരുന്നത്‌ വിജയന്‍ നഗറിലായിരുന്നു. ആട്ടോയില്‍
ഇവിടെയെത്തിയ യുവാവും പ്രതികളും തമ്മില്‍ വാക്കേറ്റവും അടിപിടിയുമുണ്ടായി.

കല്ലുകൊണ്ടും കമ്പ്‌ കൊണ്ടുമുള്ള ആക്രമണത്തില്‍ യുവാവിന്റെ തലയ്ക്ക്‌ മുറിവും കവിളെല്ലിന്‌ പൊട്ടലുമുണ്ടായി. തുടര്‍ന്ന്‌ പാലത്തറയുള്ള സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ച യുവാവ്‌ സുഖം പ്രാപിച്ച്‌ വരുന്നു. 

സംഭവത്തിന്‌ ശേഷം ഒളിവില്‍ പോയ സംഘത്തിലെ രണ്ടു പേര്‍ തിരികെ വിജയന്‍ നഗറിലെത്തിയപ്പോള്‍
പോലീസ്‌ പിടികൂടുകായിരുന്നു. സംഘത്തിലെ മറ്റു പ്രതികളെ സംബന്ധിച്ച്‌ വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്‌. സമീപ ദിവസങ്ങളില്‍ ഇവര്‍ പിടിയിലാകും.

പാരിപ്പളളി ഇന്‍സ്പെക്ടര്‍ എ.അല്‍ജബര്‍, എസ്‌.ഐമാരായ അനുരുപ, എ.എസ്‌.ഐ നന്ദകുമാര്‍. എസ്‌.സി.പി.ഒ മാരയ സലാഹുദ്ദീന്‍, ഷാജി, ബിജൂ എന്നിവരടങ്ങിയ സംഘമാണ്‌ ഇവരെ പിടികൂടിയത്‌. ഇവരെ റിമാന്റ്‌ ചെയ്തു.

إرسال تعليق

0 تعليقات