കോഴിക്കോട് : ട്യൂഷൻ കഴിഞ്ഞ് പോകുകയായിരുന്ന വിദ്യാർത്ഥിനികളെ കടന്നുപിടിച്ച സംഭവം യുവാവ് അറസ്റ്റിൽ. താമരശ്ശേരിയിൽ ട്യൂഷൻ കഴിഞ്ഞ് റോഡിലൂടെ നടന്ന് പോകുകയായിരുന്ന വിദ്യാർത്ഥിനികളെ ബൈക്കിലെത്തി കടന്നുപിടിച്ച യുപി സ്വദേശി അറസ്റ്റിൽ.
ഉത്തർ പ്രദേശിലെ മുറാദാബാദ് ജില്ലയിൽ ഓബ്രി എന്ന സ്ഥലത്തുനിന്നുള്ള 22 വയസ്സുകരാനായ സൽമാനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
വിദ്യാർത്ഥിനികൾ ബഹളം വച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഓടിക്കൂടിയ നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. താമരശ്ശേരി പി സി മുക്കിന് സമീപത്തെ പോക്കറ്റ് റോഡിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.
0 تعليقات