banner

48 കാരിയായ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊലപ്പെടുത്തി

രാമനാഥപുരം : രാമേശ്വരത്തിന് സമീപം കടലില്‍ കടല്‍ സസ്യങ്ങള്‍  ശേഖരിക്കാന്‍ പോയ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തി. ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ തിരിച്ചറിയാതിരിക്കാനാണ് ആക്രമി സംഘം ഇവരുടെ മുഖത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ അടുത്ത ചെമ്മീന്‍ കെട്ടില്‍ ജോലി ചെയ്യുന്ന ആറ് ഒഡീഷ സ്വദേശികളായ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് നാല്‍പ്പത്തിയെട്ടുകാരിയായ യുവതി കൊല്ലപ്പെട്ടത്. രാത്രിയായിട്ടും ഇവര്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും തെരച്ചില്‍ നടത്തി. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിവരം ഒന്നും ഇല്ലാതായപ്പോഴാണ് പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചെമ്മീന്‍ കെട്ടിന് സമീപം പകുതി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചെമ്മീന്‍ കെട്ടില്‍ ജോലിക്കാരായ ഒഡീഷക്കാരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം കത്തിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

إرسال تعليق

0 تعليقات