banner

കൊല്ലത്ത് ബാറിൽ ജീവനക്കാർ ഉൾപ്പെടുന്ന സംഘത്തിൻ്റെ മർദനമേറ്റ അതിഥി തൊഴിലാളി മരിച്ചു

കൊല്ലം : കുണ്ടറയിലെ ബാറില്‍വച്ച് ജീവനക്കാരുടെ മര്‍ദനമേറ്റ അതിഥി തൊഴിലാളി മരിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സമീപത്തെ സ്വകാര്യ ഹോട്ടലിൽ ജോലി ചെയ്തുു വന്ന അതിഥി തൊഴിലാളി പര്‍വിന്‍ രാജുവാണ് മരിച്ചത്. 

കഴിഞ്ഞ രാത്രി 11 മണിയോടെയാണ് ഇയാൾക്ക് ബാറിൽ വെച്ച് ജീവനക്കാരുൾപ്പെടുന്ന സംഘത്തിൻ്റെ മർദ്ദനമേറ്റത്. ഇയാളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നില ഗുരുതരമായതോടെ പർവിന്റെ ജീവൻ രക്ഷിക്കാൻ കഴിയാതാവുകയായിരുന്നു. 

ബാറിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതായി കുണ്ടറ പൊലീസ് അറിയിച്ചു. ഈ സമയം ബാറിലുണ്ടായിരുന്നവരും പർവിനെ മർദ്ദിച്ചതായി സൂചനയുണ്ട്. പോലീസ് അന്വേഷണം പൂർത്തിയായാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തു വരികയുള്ളു.

 

إرسال تعليق

0 تعليقات