banner

കടവൂർ മങ്ങാട് പാലത്തിൽ മാലിന്യം സാമൂഹിക വിരുദ്ധർ തള്ളുന്നതായി ആക്ഷേപം

കടവൂർ : കടവൂർ ബൈപ്പാസ് കടന്നു പോകുന്ന മങ്ങാട് പാലത്തിൽ സാമൂഹിക വിരുദ്ധർ മാലിന്യം തള്ളുന്നതായി ആക്ഷേപം. പ്രദേശത്ത് പലപ്പോഴും ദുർഗന്ധം വമിക്കുന്ന രീതിയിലുള്ള മാലിന്യ കവറുകൾ വാഹനങ്ങളിലെത്തി നിക്ഷേപിക്കുന്നതായാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.

രണ്ട് ദിവസങ്ങൾക്ക് മുമ്പും ഇത്തരത്തിൽ വലിയ പ്ലാസ്റ്റിക്ക് കവറുകളിൽ മാലിന്യം കൊണ്ട് തള്ളിയിരുന്നു. അഷ്ടമുടി കായലിലേക്ക് എറിയുന്നവ ദിശ തെറ്റി പാലത്തിൽ വീഴുന്നതാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. കോഴി വേസ്റ്റുകൾ, ഹോട്ടൽ വേസ്റ്റുകൾ തുടങ്ങി ലബോട്ടറി വേസ്റ്റുകൾ വരെ ഇവിടെ സാമൂഹിക വിരുദ്ധർ തള്ളുന്നതായി ആക്ഷേപമുണ്ട്.

പ്രദേശത്ത് മിക്കവാറും ഹൈവേ പോലീസ് പെട്രോളിംഗ് നടത്താറുണ്ട് എന്നിരുന്നാലും ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് ഇവർ മാലിന്യങ്ങൾ തള്ളുന്നത്. അതേ സമയം, പ്രദേശത്തെ സ്വകാര്യ ആഡംബര ഹോട്ടൽ അഷ്ടമുടി കായലിൽ പരസ്യമായി മാലിന്യം തള്ളുന്നതായി ഡി.വൈ.എഫ്.ഐ ആരോപിച്ചിരുന്നു.

إرسال تعليق

0 تعليقات