banner

ഭാര്യയുടെ ഗാർഹിക പീഡനം; ഭർത്താവിന് സംരക്ഷണം അനുവദിച്ച് കോടതി

ഭാര്യയുടെ ഗാർഹിക പീഡനത്തിനെതിരെ കോടതിയെ സമീപിച്ച സ്കൂൾ പ്രിൻസിപ്പലായ ഭർത്താവിന് സംരക്ഷണം അനുവദിച്ച് കോടതി. രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ബിവാഡിയിലാണ് സർക്കാർ സ്കൂളിലെ പ്രിൻസിപ്പലായ അജിത് യാദവാണ് ഭാര്യയ്ക്ക് എതിരെ പരാതി നൽകിയത്.

സുമൻ ക്രിക്കറ്റ് ബാറ്റ്, ഇരുമ്പ് പാൻ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിച്ച് അജിത്തിനെ ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഭാര്യയുടെ ഉപദ്രവം സഹിക്കാനാവാതെ അജിത് വീട്ടിനുള്ളിൽ ഘടിപ്പിച്ച സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഇതു സഹിതമാണ് അജിത് കോടതിയെ സമീപിച്ചത്.

അജിതിനെ ഭാര്യ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഭാര്യ തന്നെ ഉപദ്രവിക്കാറുണ്ടെന്ന് പരാതിയിൽ പറയുന്നു. കേസിൽ ഭാര്യയുടെ മൊഴിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി

إرسال تعليق

0 تعليقات