banner

തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥിയായി എ എൻ രാധാകൃഷ്ണൻ; പ്രചരണം ചൂടേറും

കൊച്ചി : തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ എൻ രാധാകൃഷ്ണനാണ് എൻഡിഎ സ്ഥാനാർത്ഥി. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ തൃക്കാക്കരയിലെ പ്രചരണം ചൂടേറും.

എ എൻ രാധാകൃഷ്ണന് പുറമെ ടി പി സിന്ധുമോൾ, ഒ എം ശാലീന, എസ് ജയകൃഷ്ണൻ എന്നിവരുടെ പേരുകളായിരുന്നു ചർച്ചകകളിൽ ഉണ്ടായിരുന്നത്. മഹിളാ മോർച്ച് സംസ്ഥാന വൈസ് പ്രസിഡൻറാണ് ഒ എം ശാലിന. ബിജെപി സംസ്ഥാന സെക്രട്ടിമാരിൽ ഒരാളായ ടി പി സിന്ധുമോൾ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂരിലെ സ്ഥാനാർഥിയായിരുന്നു.

സ്ഥാനാർഥികളെ ഇതിനോടകം പ്രഖ്യാപിച്ച യുഡിഎഫും എൽഡിഎഫും പ്രചരണത്തിലേക്ക് കടന്നിട്ടുണ്ട്. അന്തരിച്ച എംഎൽഎ പി ടി തോമസിന്റെ ഭാര്യ ഉമ തോമസാണ് യുഡിഎഫ് സ്ഥാനാർത്ഥി. ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദൻ ജോ ജോസഫാണ് എൽഡിഎഫ് സ്ഥാനാർത്ഥി.

إرسال تعليق

0 تعليقات