പെരിന്തൽമണ്ണ ആനമങ്ങാട് ചെത്തനാംകുറുശി നോട്ടത്ത് ശ്രീരാഗ് (22)ആണ് അറസ്റ്റിലായത്. കീഴുപറമ്പ് കുനിയിൽ കുറുമാടൻ ഷഹീൻ ഖാനിൽ നിന്നാണ് തുക തട്ടിയത്.
ആർമിയുടെ സീലും മറ്റു രേഖകളും വ്യാജമായി നിർമിച്ചാണ് തട്ടിപ്പ്. 2020 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. സംഭവ ശേഷം വിദേശത്തേക്ക് മുങ്ങിയ പ്രതിക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വിദേശത്ത് നിന്നും വരവെ നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ചാണ് പിടിയിലായത്.
0 تعليقات