കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ തെറ്റിച്ചിറ വാർഡിൽ പൈപ്പ് ലൈനിലെ വെള്ളം മാത്രം ആശ്രയിച്ച് കഴിയുന്ന തെറ്റിച്ചിറ, വലിയമാടം പട്ടികജാതി കോളനികൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ വെള്ളം പമ്പ് ചെയ്യുന്ന മീനാക്ഷിവിലാസം പമ്പ് ഹൗസ് വർക്ക് ചെയ്യിക്കുന്നതിൽ കൊട്ടിയം വാട്ടർ അതോറിറ്റി നിരന്തരമായി
വീഴ്ചവരുത്തുന്നതായി ആരോപിച്ചായിരുന്നു തെറ്റിച്ചിറ നിവാസികൾ ഉപരോധം നടത്തിയത്.
തുടർന്ന് വാർഡ് മെമ്പർ ജവാദ് കുറ്റിച്ചിറ, കൊല്ലം വാട്ടർ അതോറിറ്റി എ.ഇ, കൊട്ടിയം പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ, കൊട്ടിയം വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകരായ ശബിൻ, നിസാം എന്നിവരുമായി ചർച്ച നടത്തിയത്തിൻ്റെ അടിസ്ഥാനത്തിൽ നാളെ തന്നെ കേടുവന്ന പമ്പ് ഇളക്കുമ്പോൾ പകരം മോട്ടോർ വെച്ച് വെള്ളം പമ്പ് ചെയ്യാമെന്ന ഉറപ്പിൻമേൽ താൽകാലികമായി സമരം അവസാനിപ്പിച്ചു.
0 تعليقات