കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 3,451 പുതിയ കോവിഡ് കേസുകൾ; കഴിഞ്ഞ ദിവസമുണ്ടായ 40 മരണങ്ങളിൽ 35 എണ്ണവും കേരളത്തിലാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം
الأحد, مايو 08, 2022
ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 3,451 പുതിയ കോവിഡ് കേസുകൾ. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,31,02,194 ആയി. 20,635 പേരാണു ചികിത്സയിലുള്ളത്.
ശനിയാഴ്‌ച 40 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 5,24,064 ആയി.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98.74 ശതമാനമാണ്. കഴിഞ്ഞ ദിവസമുണ്ടായ 40 മരണങ്ങളിൽ 35 എണ്ണവും കേരളത്തിലാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു.
0 تعليقات