വില്‍പനക്ക് കൂടുതല്‍ സ്വര്‍ണം ഉണ്ടായിരുന്നെങ്കിലും കുറച്ച് മാത്രം കൗണ്ടറില്‍ സൂക്ഷിച്ച ശേഷം ബാക്കി ഉടമ വീട്ടില്‍ കൊണ്ടുപോയിരുന്നു. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
കൊല്ലത്തെ സ്വകാര്യ ജ്വല്ലറിയിൽ കവർച്ച; ആറ് പവൻ സ്വർണം കവർന്നു
കൊല്ലം : സ്വകാര്യ ജ്വല്ലറിയിൽ നിന്ന് ആറ് പവന്‍ സ്വര്‍ണം കവര്‍ന്നു. ചിന്നക്കട-വടയാറ്റുകോട്ട റോഡില്‍ ഉണ്ണിച്ചെക്കം വീട് ക്ഷേത്രത്തിന് സമീപമുള്ള എ.വി.എം ജ്വല്ലറിയിലാണ് മോഷണം. വ്യാഴാഴ്ച രാത്രിയില്‍ ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ഓടിളക്കിയ ശേഷം തൊട്ടുതാഴെയുള്ള ഷീറ്റ് തകര്‍ത്ത് പണിശാലയിലാണ് മോഷ്ടാവ് ഇറങ്ങിയത്. അവിടെ നിന്ന് ഷോറൂമിന്‍റെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്ന് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന മോതിരം, കമ്മല്‍ എന്നിവയാണ് കവര്‍ന്നത്. രാത്രി മഴ ശക്തമായതിനാല്‍ വാതിലും ഷീറ്റും തകര്‍ക്കുന്ന ശബ്ദം കേട്ടില്ല. നിരീക്ഷണ കാമറ ഉണ്ടായിരുന്നെങ്കിലും പ്രവര്‍ത്തിച്ചിരുന്നില്ല.
0 تعليقات