കോട്ടയ്ക്കൽ പറപ്പൂർ മുല്ലപ്പറമ്പ് തൈവളപ്പിൽ സക്കരിയ(33)യെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റുചെയ്തത്. കൊല്ലം സ്വദേശിയും കോട്ടയ്ക്കലിൽ താമസക്കാരിയുമായ ഇരുപത്തേഴുകാരിയാണ് പോലീസിൽ പരാതി നൽകിയത്.
കുറ്റിപ്പുറത്തുവെച്ച് സക്കരിയ നിക്കാഹ് ചെയ്തതായി വിശ്വസിപ്പിച്ച് ലൈംഗികപീഡനത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി. വയനാട്ടിലുള്ള മേക്കപ്മാന്റെ വീട്ടിൽവെച്ചും പെരിന്തൽമണ്ണയിലെ റെസിഡൻസിയിലും കോഴിക്കോട്ടുവെച്ചും പലദിവസങ്ങളിൽ പീഡിപ്പിച്ചുവെന്ന പരാതിയിൽ കോട്ടയ്ക്കൽ പോലീസ് ഈ മാസം ഒന്നിന് കേസെടുത്തിരുന്നു.
പിന്നീട് പെരിന്തൽമണ്ണ സ്റ്റേഷനിലേക്കു മാറ്റിയ കേസിലെ അന്വേഷണത്തിനിടയിൽ യുവാവ് കോട്ടയത്തുണ്ടെന്ന വിവരം ലഭിച്ചു. തുടർന്ന് പെരിന്തൽമണ്ണ ഇൻസ്പെക്ടർ സുനിൽ പുളിക്കലിന്റെ നിർദേശപ്രകാരം എസ്.ഐ. ഷൈലേഷ്കുമാറും സംഘവും കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽനിന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.
0 تعليقات