banner

82 റണ്‍സിന്റെ തകര്‍പ്പന്‍ ജയം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി 20 പരമ്പരയില്‍ ഒപ്പമെത്തി ഇന്ത്യ

രാജ്‌കോട്ട് : അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ നാലാമത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 82 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഒപ്പമെത്തി. 

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 6 വിക്കറ്റിന് 169 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

27 പന്തില്‍ 55 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കും, 31 പന്തില്‍ 46 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

20 പന്തില്‍ 20 റണ്‍സെടുത്ത റാസി വാന്‍ ഡെര്‍ ഡസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കു വേണ്ടി ആവേശ് ഖാന്‍ നാലു വിക്കറ്റ് വീഴ്ത്തി.

إرسال تعليق

0 تعليقات