banner

കോളജ് വിദ്യാര്‍ഥിനിയെ വെട്ടിയ ശേഷം സുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട് : നാദാപുരത്ത് പെണ്‍കുട്ടിയെ സുഹൃത്ത് വെട്ടിപ്പരിക്കേല്‍പ്പിച്ചു. നാദാപുരം പേരോട് സ്വദേശിനിക്കാണ് വെട്ടേറ്റത്. നാദാപുരം എംഇടി കോളജിലെ ബിരുദ വിദ്യാര്‍ഥിനിയെയാണ് ആക്രമിച്ചത്.

പെണ്‍കുട്ടിയെ ആക്രമിച്ചതിന് പിന്നാലെ സുഹൃത്ത് മൊകേരി സ്വദേശി റഫ്‌നാസ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ നാദാപുരം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റഫ്‌നാസിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രണയനൈരാശ്യമാണ് ആക്രമണത്തിന് കാരണമെന്ന് യുവാവ് പറഞ്ഞതായി പൊലീസ് പറയുന്നു.

إرسال تعليق

0 تعليقات