banner

കൊല്ലത്ത് ബൈപ്പാസിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊല്ലം : കൊല്ലം ബൈപ്പാസിൽ കാർ കെ-സ്വിഫ്റ്റിലും മറ്റ് രണ്ട് വാഹനങ്ങളിലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കാർ യാത്രികനായ ചാത്തിനാംകുളം സ്വദേശി 36 വയസ്സുള്ള മുഹമ്മദ്‌ ഫാറൂഖ് ആണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെ മരിച്ചത്.

ദിവസങ്ങൾക്ക് മുമ്പ് കൊല്ലം ബൈപാസിൽ മങ്ങാട് മാർക്കറ്റിനു സമീപം വച്ച് കാറിൽ സഞ്ചരിക്കവേയായിരുന്നു ഫാറൂഖിന് അപകടം സംഭവിച്ചത്. എതിരെ വന്ന കെ-സ്വിഫ്റ്റിലും മറ്റ് രണ്ട് വാഹനങ്ങളിലും ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ദ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. 

തുടർന്ന് ഇന്ന് വൈകിട്ടോടെ അന്ത്യം സംഭവിക്കുകയായിരുന്നു. വിവാഹിതനായ മുഹമ്മദ്‌ ഫാറൂഖിന് രണ്ട് മക്കളുണ്ട്. ഖബറടക്കം നാളെ ചാത്തിനാംകുളം (ഞായറാഴ്ച) പള്ളി ഖബർസ്ഥാനിൽ നടക്കും.

إرسال تعليق

0 تعليقات