banner

'ആക്ഷൻ ഹീറോ ബിജു'വിലെ വില്ലൻ; നടൻ പ്രസാദ് തൂങ്ങിമരിച്ച നിലയിൽ


നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടൻ പ്രസാദിനെ (43) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി സ്വദേശിയായ പ്രസാദിനെ വീടിനു മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. 

നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു ഉൾപ്പടെയുള്ള സിനിമകളിൽ പ്രസാദ് അഭിനയിച്ചിട്ടുണ്ട്. ഇബ, കർമാനി എന്നി സിനിമകളിലും വില്ലൻ വേഷങ്ങളിൽ എത്തി. ഒട്ടേറെ കേസുകളിൽ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

إرسال تعليق

0 تعليقات