banner

മൃതദേഹത്തിന് സമീപം തെങ്ങോല!; തലസ്ഥാനത്ത് മുൻ കൗൺസിലറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : പേരൂർക്കടയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പേരൂർക്കട വഴയില സ്വദേശി അജയകുമാറിന്റെ (66) മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിന് മുകളിൽ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൂർണമായിട്ടും കത്തിക്കരിഞ്ഞിട്ടില്ല.

മണ്ണാമൂല മുൻ വാർഡ് കൗൺസിലറായിരുന്നു അജയകുമാർ. മടത്തുവിളാകം, മണികണ്ഠേശ്വരം വാർഡുകളിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായിട്ടായിരുന്നു വിജയിച്ചത്. തിരുവനന്തപുരം ശ്രീകാര്യത്ത് മകളുടെ വീട്ടിലായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു. സംഭവം കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നു.

ശനിയാഴ്ച രാവിലെ 10 മണിയോടെ പ്രദേശവാസികളാണ് പുഴുവരിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. പറമ്ബ് വൃത്തിയാക്കാൻ എത്തിയ ആൾ രൂക്ഷ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപത്തായി തെങ്ങിന്റെ ഓല കത്തിക്കരിഞ്ഞ നിലയിൽ കിടപ്പുണ്ടായിരുന്നു. എന്നാൽ മൃതദേഹം കിടന്നിരുന്ന സ്ഥലത്തിന് സമീപത്തൊന്നും തെങ്ങുകൾ ഇല്ലായിരുന്നു. പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചിട്ടുണ്ട്.

إرسال تعليق

0 تعليقات