ഹൈദരാബാദ് : കശ്മീരി പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധപ്പെട്ട് നടി സായ് പല്ലവി നടത്തിയ പരാമര്‍ശത്തില്‍ പോലീസ് കേസെടുത്തു. ബജ്‌രംഗ്ദള്‍ നേതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സായ് പല്ലവിക്കെതിരെ സുല്‍ത്താന്‍ ബസാര്‍ പോലീസ് കേസെടുത്തത്.
കശ്മീരി പണ്ഡിറ്റുകളുടെ പലായനവും വംശഹത്യയും ചിത്രീകരിച്ച ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തെയും ഗോരക്ഷ പ്രവര്‍ത്തകരെയും അപമാനിക്കുന്ന തരത്തിലാണ് സായ് പല്ലവി പരാമര്‍ശം നടത്തിയതെന്നാണ് പരാതി. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാതിക്കാസ്പദമായ പരാമര്‍ശം സായ് പല്ലവി നടത്തിയത്.
0 تعليقات