അതേസമയം സംസ്ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ് കുതിച്ചുയരുകയാണ്. ഇന്ന് പ്രതിദിന കോവിഡ് രോഗികൾ 2,000 കടന്നു. ഇന്ന് 2271 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടുപേർ കൂടി വൈറസ് ബാധയെ തുടർന്ന് മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്നും എറണാകുളത്ത് തന്നെയാണ് ഏറ്റവുമധികം രോഗികൾ. ജില്ലയിൽ 622 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. തിരുവനന്തപുരമാണ് തൊട്ടുപിന്നിൽ. 416 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ എട്ടുദിവസമായി ആയിരത്തിന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികൾ.
0 تعليقات