banner

അച്ഛനും മക്കളും പാലത്തിൽ നിന്ന് നദിയിലേക്ക് ചാടി; സഹോദരങ്ങള്‍ മുങ്ങി മരിച്ചു

കൊച്ചി : ആലുവ മണപ്പുറം പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ അച്ഛനും രണ്ട് മക്കളും മുങ്ങി മരിച്ചു. പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരനും മക്കളായ കൃഷ്ണപ്രിയ, ഏകനാഥ് എന്നിവരുമാണ് മരിച്ചത്. 

ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. ആലുവ മണപ്പുറത്തേക്കുള്ള നടപ്പാലത്തിന് മുകളില്‍ കയറി അച്ഛനും രണ്ട് കുട്ടികളും കൂടി പെരിയാര്‍ നദിയിലേക്ക് ചാടുകയായിരുന്നു. പരിസരത്തുണ്ടായിരുന്ന ആളുകള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ട് കുട്ടികളും മുങ്ങിമരിച്ചു. അച്ഛന് വേണ്ടിയുള്ള തിരച്ചിൽ തുടർന്നെങ്കിലും പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നു.

إرسال تعليق

0 تعليقات