banner

കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

കോട്ടയം : കെ.എസ്.ആര്‍.ടി.സി മുന്‍ എംപാനല്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. കോട്ടയം ബ്രഹ്മമംഗലം സ്വദേശി എം.കെ ഷിബുവാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് ഷിബുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. 2020 ഡിസംബറില്‍ ജോലി നഷ്ടപ്പെട്ടതിനു ശേഷം ഷിബു കടുത്ത മാനസികമായി പ്രയാസം അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കളും യൂണിയന്‍ പ്രതിനിധികളും പറഞ്ഞു. 

അതാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നു അവര്‍ പറഞ്ഞു. മുന്‍പ് പാലാ ഡിപ്പോയിലെ കണ്ടക്ടറായിരുന്നു. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

إرسال تعليق

0 تعليقات