banner

മരിച്ചിട്ടില്ല, ഞാന്‍ ജീവനോടെയുണ്ട്; കുളപ്പുള്ളി ലീല

താന്‍ മരിച്ചു എന്ന പ്രചരിക്കുന്ന വാര്‍ത്തയോട് പ്രതികരിച്ച്‌ നടി കുളപ്പുള്ളി ലീല. ഇന്നലെയാണ് താന്‍ സംഭവം അറിഞ്ഞെന്നും കേസ് കൊടുക്കില്ലെന്നും അവര്‍ പ്രതികരിച്ചു. പണമുണ്ടാക്കാന്‍ കക്കാന്‍ പോയാലും ജീവിച്ചിരിക്കുന്നവരെ മരിച്ചു എന്ന് പറയുന്ന പരിപാടി ചെയ്ത് പണമുണ്ടാക്കരുതെന്നാണ് തനിക്ക് പറയാനുള്ളത് എന്നും കുളപ്പുള്ളി ലീല പറഞ്ഞു.

”ഇന്നലെ 6 മണിക്ക് തിലകന്‍ സൗഹൃദ സമിതിയുടെ ഒരു സമ്മേളനമുണ്ടായിരുന്നു. ഞാന്‍ അതിന്റെ വൈസ് ചെയര്‍മാനാണ്. പരിപാടിക്ക് പൊയ്‌ക്കൊണ്ടിരിക്കുമ്ബോള്‍ ഒരാള്‍ വിളിച്ചാണ് കാര്യം പറഞ്ഞത്. ഞാന്‍ ഞെട്ടിപ്പോയി. 94 വയസുള്ള അമ്മയുണ്ട്. അമ്മയെങ്ങാനും ഇതറിഞ്ഞാലോ? പിന്നീട് ഒരുപാട് പേര്‍ ഫോണ്‍ വിളിച്ചു. 

ഇപ്പോഴും കോളുകള്‍ വരുന്നു. പലരും കേസ് കൊടുക്കാന്‍ പറഞ്ഞു. പക്ഷേ, ഞാനത് ചെയ്യുന്നില്ല. പണമുണ്ടാക്കാന്‍ കക്കാന്‍ പോയാലും ജീവിച്ചിരിക്കുന്നവരെ മരിപ്പിക്കുന്ന പരിപാടി ചെയ്ത് പണമുണ്ടാക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. എനിക്ക് അടുത്തറിയാവുന്ന ഒരാള്‍ നേരിട്ട് ഇത് പോസ്റ്റ് ചെയ്തു. എന്നെ വിളിച്ച്‌ ചോദിക്കാമായിരുന്നല്ലോ സത്യമാണോന്ന്.”- കുളപ്പുള്ളി ലീല പറഞ്ഞു.

إرسال تعليق

0 تعليقات