തിരുവനന്തപുരം : തനിക്കെതിരെ സിപിഎം വധഭീഷണി മുഴക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താൻ തമിഴ് നാട്ടിലേക്ക് പോയാലോ എന്ന് ആലോചിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. തന്നെ കൊല്ലും, വഴിനടത്തില്ല എന്നൊക്കെയാണ് പ്രഖ്യാപിക്കുന്നത്. പരസ്യമായി വധഭീഷണിയുണ്ട്.
ഈ ഭീഷണി കൊണ്ട് സമരം നിർത്തില്ല.ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. മുഖ്യമന്ത്രിക്കെതിരെ
രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ ആലോചിക്കുന്നു.തീയതി ഉടന്‍ തീരുമാനിക്കും. വിഡി സതീശന്‍ പറഞ്ഞു.
സംസ്ഥാനത്ത് പോലീസ് നടപ്പാക്കുന്നത് രണ്ട് നീതിയാണെന്നും. പൂന്തുറയിൽ എസ്‌ഐയെ ആക്രമിച്ചതിന് വധശ്രമ കേസ് എടുത്തില്ല.പ്രതിഷേധം എന്ന് രണ്ട് തവണ വിളിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് എതിരെ വധശ്രമത്തിന് കേസ് എടുത്തു.കോണ്‍ഗ്രസ് ഓഫീസുകൾ വ്യാപകമായി ആക്രമിക്കപ്പെട്ടു.
പോലീസ് കേസ് എടുക്കുന്നില്ല.
ഡിവൈഎഫ്ഐ, സിപിഎം ക്രിമിനലുകൾക്ക് ഒപ്പം പൊലീസ് ചേരുന്നു.മുഖ്യമന്ത്രിക്ക് എതിരായ ആരോപണങ്ങളിൽ നിന്ന് ഫോക്കസ് തിരിക്കാൻ ശ്രമം നടക്കുന്നു.മുഖ്യമന്ത്രിക്ക് ഐക്യദാർഢ്യം അർപ്പിച്ചുള്ള സാംസ്കാരിക കൂട്ടായ്മയെ വി.ഡി സതീശൻ പരിഹസിച്ചു.ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയിട്ട് ഒരു സാംസ്കാരിക നായകനും പ്രതികരിച്ചില്ല.സർക്കാരിന്‍റെ ഔദാര്യം പറ്റി ജീവിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
0 تعليقات