banner

സംസ്ഥാനത്ത് ഇന്നും കോവിഡ് രോഗികൾ രണ്ടായിരം കടന്നു; ഒരു മരണം

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്നു. ഇന്നും രണ്ടായിരത്തിന് മുകളില്‍ പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് 2471 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാലാംദിവസമാണ് കോവിഡ് രോഗികള്‍ രണ്ടായിരം കടക്കുന്നത്.

ഇന്ന് ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ പോലെ എറണാകുളത്ത് തന്നെയാണ് ഏറ്റവുമധികം കോവിഡ് രോഗികള്‍. 750 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസവും എറണാകുളത്ത് 700ന് മുകളിലായിരുന്നു കോവിഡ് രോഗികള്‍.

യുവതിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും മരണത്തില്‍ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം : പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം വേണമെന്ന് മനുഷ്യകവകാശ കമ്മിഷന്‍ ഉത്തരവ്. കല്ലിയൂര്‍ തെറ്റിവിള സ്വദേശിനി ബീന നല്‍കിയ പരാതിയിലാണ് നടപടി. 

ബീനയുടെ മകള്‍ രേവതി (29) 2021 ഓഗസ്റ്റ് 10നാണ് എസ് എ റ്റി ആശുപത്രിയില്‍ മരിച്ചത്. തൈക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രേവതിയെ ഗുരുതരാവസ്ഥയില്‍ 10ന് രാവിലെ ആശുപത്രി അധികൃതര്‍ നേരിട്ട് എസ് എ റ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

إرسال تعليق

0 تعليقات