banner

തൃക്കരുവ പഞ്ചായത്തിൽ നടക്കുന്നത് കെടുകാര്യസ്ഥതയും അഴിമതിയും; സിപിഐ(എം) മാർച്ചും ധർണ്ണയും നടത്തി

അഞ്ചാലുംമൂട് : തൃക്കരുവ പഞ്ചായത്തിൽ നടക്കുന്നത് കെടുകാര്യസ്ഥതയും അഴിമതിയുമാണെന്ന് ആരോപിച്ച് സിപിഐ(എം) നേത്യത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. പഞ്ചായത്തിൽ എൽഡിഎഫ് ഭരണകാലത്ത് പൂർത്തീകരിച്ച പൊതു മാർക്കറ്റും ബഡ്സ് സ്കൂളും തുറന്ന് പ്രവർത്തിപ്പിക്കുക, തെരുവുവിളക്കുകൾ പ്രകാശിപ്പിക്കുക, കുടിവെള്ള പ്രശ്നം പരിഹരിക്കുക, ഉദ്യോസ്ഥ ഭരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.

സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വികെ അനിരുദ്ധൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ആർ രതീഷ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെജി ബിജു, ബൈജുജോസഫ്, ടിഎസ് ഗിരി എന്നിവർ സംസാരിച്ചു. സി ബാബു, ചന്ദ്രശേഖരൻപിള്ള, ഫിലിപ്പ് എം ഏലിയാസ്, നന്ദിനി, ശോഭന എന്നിവർ നേതൃത്വം നൽകി.

إرسال تعليق

0 تعليقات