banner

എം.മുകേഷ് എം.എൽ.എ അല്‌പസമയത്തിനുള്ളിൽ അഷ്ടമുടിയിൽ

അഷ്ടമുടി : ഗവൺമെൻറ് ഹയർ സെക്കൻ്ററി വിദ്യാലയം അഷ്ടമുടിയിൽ പുതിയ അധ്യായന വർഷത്തെ പ്രവേശനോത്സവത്തിൻ്റെ ഭാഗമായി എം.എൽ.എ എം.മുകേഷ് അല്‌പസമയത്തിനുള്ളിൽ സ്കൂളിൽ എത്തിച്ചേരും. അഞ്ചാലുംമൂട് സ്കൂളിലെ പ്രവേശനോത്സവത്തിൽ പങ്കെടുത്തതിന് ശേഷമാകും എം.എൽ.എ അഷ്ടമുടിയിലേക്ക് എത്തുക.

അതേ സമയം, ബുധനാഴ്ച സ്കൂള്‍ തുറക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും സൗഹാര്‍ദ്ദപരവുമായ പഠനാന്തരീക്ഷം ഉറപ്പുനല്‍കുന്ന വിധത്തില്‍ പോലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.


إرسال تعليق

0 تعليقات