banner

വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; കൊച്ചുമകളുടെ ഭർത്താവ് കസ്റ്റഡിയിൽ

പത്തനംതിട്ട : പത്തനംതിട്ട അരുവാപുലത്ത് 85 വയസ്സുള്ള വയോധികയ്ക്ക് നേരേ ലൈംഗികാതിക്രമമെന്ന് പരാതി. വയോധികയുടെ ചെറുമകളുടെ ഭര്‍ത്താവിനെതിരേയാണ് പരാതി. സംഭവത്തില്‍ 56 വയസ്സുള്ള പ്രതിയെ കോന്നി പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ 16 വര്‍ഷമായി വയോധിക ചെറുമകള്‍ക്കൊപ്പമായിരുന്നു താമസം. 

ഇതിനിടെ ഇവരുടെ ഭര്‍ത്താവിന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായെന്നാണ് പരാതിയില്‍ പറയുന്നത്. കോന്നിയിലെ ഐസിഡിഎസ് സൂപ്പര്‍വൈസറാണ് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ വയോധികയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പ്രതിയെ വിശദമായി ചോദ്യംചെയ്ത് പരാതിയുടെ നിജസ്ഥിതികൂടി പരിശോധിച്ച് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് കോന്നി പോലീസ് അറിയിച്ചു.

إرسال تعليق

0 تعليقات