banner

ജോലിക്ക് പോകാൻ നിരന്തരം ആവശ്യപ്പെട്ട ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ജബല്‍പൂര്‍ : ജബല്‍പൂരില്‍ ജോലിക്ക് പോകാൻ നിരന്തരം ആവശ്യപ്പെട്ട ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മുപ്പതുകാരനായ വൈഭര്‍ സാഹു, ഭാര്യ ഋതു (23) എന്നിവരാണ് മരിച്ചത്.

സാഹുവിന്‍റെ അമ്മയും സഹോദരനും ഒരു പൂജയില്‍ പങ്കെടുക്കാനായി വീട്ടില്‍ നിന്ന് പോയ സമയത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.

ഡ്രൈവറായി ജോലി ചെയ്തിരുന്ന സാഹു കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി ജോലിക്ക് പോയിരുന്നില്ല. ഈ സമയങ്ങളിലത്രയും ഋതു ജോലിക്ക് പോകാനായി സാഹുവിനെ നിര്‍ബന്ധിച്ചിരുന്നു. ഇതിലുള്ള രോഷമാണ് ഒടുവില്‍ കൊലയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു

إرسال تعليق

0 تعليقات