സേതുനായരാണ് യുവതിക്ക് ഫേസ്‌ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. പലതവണ റിക്വസ്റ്റ് അയച്ചിട്ടും യുവതി സ്വീകരിക്കാത്തതിലുള്ള വൈരാഗ്യമാണ് ശരതിനെ വിട്ട് കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കാരണമെന്നാണ് മൊഴി.
യുവതിയും മകളും മാത്രം താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറിയ ശരത് കുളിമുറിയുടെ വെന്റിലേഷനിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.
മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് യുവതി കണ്ടെന്ന് മനസിലാക്കിയിട്ടും ശരത് സ്വന്തം വീട്ടിലെത്തിയ ശേഷം ദൃശ്യങ്ങള്‍ സേതുവിന് അയച്ചുകൊടുത്തു. തൊട്ടടുത്ത ദിവസം യുവതി കോയിപ്രം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. യുവതി പരാതി നല്‍കിയതറിഞ്ഞ സേതു നായര്‍ ശരതിനെ ഫോണിലെ കോണ്ടാക്‌ട് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുകയും ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോയിപ്രം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
0 تعليقات