banner

ബിഹാറില്‍ പടക്കം പൊട്ടിത്തെറിച്ച് 6 മരണം; കെട്ടിടം തകര്‍ന്നു

ബിഹാറില്‍ വീട്ടില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് ആറുപേര്‍ മരിച്ചു. മൂന്ന് പേര്‍ വീടിന്റെ തകര്‍ന്ന ഭാഗത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവരികയാണ്. എട്ടുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

ഷബീര്‍ ഹുസൈന്‍ എന്ന പടക്കവ്യാപാരിയുടെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീഴുകയും ബാക്കി ഭാഗത്ത് തീ പടരുകയും ചെയ്തു. നദിയുടെ തീരത്ത് സ്ഥിതി ചെയ്തിരുന്ന വീടിന്റെ ഭാഗം തകര്‍ന്നു വീണത് വെള്ളത്തിലേക്കായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

إرسال تعليق

0 تعليقات